Tuesday, August 02, 2016

ജാലകാകാശം

കടലിൽ ഞാൻ ഇതുവരെ കുളിച്ചിട്ടില്ല
തിരമാല ത്തിര തള്ളൽ അറിഞ്ഞിട്ടില്ല.

നിലതെറ്റി അടിതെറ്റി ഉലഞ്ഞിട്ടില്ല
നിലയില്ലാ നീലിമയിൽ വഴുതീട്ടില്ല.

നിറമുള്ള പവിഴങ്ങൾ തിരഞ്ഞിട്ടില്ല.
നീലക്കടലിനെ ഇതുവരെ അറിഞ്ഞിട്ടില്ല.

കടലാഴമള ന്നോരെന്നാകാശ  മുല്ല വള്ളി
താര സുരഭില രാവായ്  പൂത്തി റങ്ങീട്ടില്ല

കടലുപ്പിൻ കനം വച്ചു ചുടുന്ന നിശ്വാസ മേറ്റു
ഇരുട്ടിൽ ഞാൻ ഇമ പൂട്ടി വിറച്ചിട്ടില്ല,

അമ്മ ചൊല്ലി കടലിലെക്കിറങ്ങൊല്ലുണ്ണീ
തിര യാഴം നമ്മുക്കൊട്ടു മറിയി ല്ലു ണ്ണീ

ദൂരെമാറി യിരുന്നുണ്ണി  കടലു കണ്ടു
കടൽ തീരത്തൊരു  മണൽ ക്കോട്ടയും കെട്ടി

കടൽ ക്കാറ്റിൻ ചോരുക്കെന്നെ മുറുക്കുന്നുണ്ട് 
ആ കാറ്റിന്റെ പാട്ടെന്നെ വിളിക്കുന്നുണ്ട് 

അമ്ബല ക്കുളത്തിലും കുളിച്ചിട്ടുണ്ട്
ആലുവാ പുഴയിലോ നീന്തീട്ടുണ്ട്

കയങ്ങളും കാട്ടാറും കടന്നിട്ടുണ്ട് - പക്ഷെ
കടലിൽ ഞാൻ ഇതുവരെ കുളിച്ചിട്ടില്ല

തിരയില്ലാ ത്തണുപ്പില്ലാ കുളത്തിൽ ഞാൻ കുളിക്കുമ്പോൾ 
ചിദാകാശം  വെറും ജാലകാകാശ ചതുരമായ്.