Wednesday, April 12, 2006

തുടക്കം

തുടക്കം ഇല്ലാത്ത എന്തെ ങ്കിലും ഉണ്ടൊ? ഇല്ലെന്നാണു "അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന" പാവം നമ്മള്‍ മനുഷ്യരുടെ അറിവു. ബ്രഹ്മത്തിനും ബ്രഹ്മാണ്ടത്തിനും തുടക്കമൊ ഒടുക്കമൊ ഇല്ലെന്നാണു ഋഷിമാര്‍ പറഞ്ഞിട്ടുള്ളതു.



ചൊദ്യം:-"കടത്തുകാരിപ്പെണ്ണേ ഞാനൊന്നടുത്തിരുന്നൊട്ടേ?"

"ആയ്യയ്യേ മുനിമാരിത്തരമാളുകളാണൊ ?"
എന്നു പരാശരനോടു സത്യവതി കുണുങ്ങിക്കൊണ്ടു ചോദിക്കുമ്പൊഴാണു ഋഷിമാരുടെ ജീവിതോന്മുഖതയെ കുറിച്ചു ഞാന്‍ ബൊധവാനായത്‌. പഠിക്കാനും പഠിപ്പിക്കാനും ജീവിതം ഉഴിഞ്ഞു വച്ച അവര്‍ ഭൌതിക തയുടെ അതി പ്രധാന്യത്തിന്റെ അപകടം മനസിലാക്കിയിരുന്നു. പ്രപഞ്ചത്തിന്റെ ഉല്‍പത്തിയും വികാസവും ഈ ജീവിതവും എല്ലാം എന്നും പ്രഹേളികയായിരുന്ന മനുഷ്യനു ചൊദ്യം ചോദിക്കാനും ഉത്തരം കണ്ടെത്താനും ഉള്ള ചോദന നല്‍കിയതു ഋഷി പ്രോകതങ്ങളായിരുന്നു. "മയാ കല്‍പിതം" ആയ ഈ ലൊകജീവിതത്തെ തികച്ചും യുക്തി സഹമായി മനസ്സിലാക്കാന്‍ അവര്‍ ഏറെ പണിപ്പെട്ടിട്ടുണ്ട്‌.


ഇത്രയൊക്കെ ടൈപ്പ്‌ ചെയ്തു കഴിഞ്ഞപ്പൊഴാണു എന്റെ ബ്ലോഗ്‌ തുടക്കം മുതലേ എനിക്കറിവില്ലാത്ത ഭൂമികകളിലേക്കാനു നീങ്ങുന്നതു എന്നെനിക്കു മനസിലായതു. വെദാന്തവും വിടുവായും വിഷ്വല്‍ ബേസിക്കും എല്ലാം ഒരു പൊലെ കൈകാര്യം ചെയ്യുന്ന എന്റെ "വള വളാ" ശയ്‌ലി നിങ്ങള്‍ക്കു സഹിക്കാനാകുമൊ എന്നും സംശയം.


4 Comments:

Blogger Visala Manaskan said...

ബൂലോഗത്തേക്ക് വിശാലമായ സ്വാഗതം അപ്പുകുട്ടാ..

Wednesday, April 12, 2006 1:53:00 pm  
Blogger Kalesh Kumar said...

സുസ്വാഗതം അപ്പുക്കുട്ടാ!
വായില്‍ തോന്നുന്നതൊക്കെ ബ്ലോഗൂ! വേദാന്തമായാലും വായിനോട്ടങ്ങളെകുറിച്ചായാ‍ലും വിഡ്ഡിത്തങ്ങളായാലും വിഷ്വല്‍ ബേസിക്കായാലും!

വിശേഷങ്ങള്‍ ഓരോന്നോരോന്നായി വരട്ടെ!
(ആ വേര്‍ഡ് വെരിഫിക്കേഷന്‍ എനേബിള്‍ ചെയ്തോണേ. ഇല്ലേല്‍ കമന്റ് സ്പാം വരും)

Wednesday, April 12, 2006 4:23:00 pm  
Blogger Appukkuttan said...

നന്ദി കൂട്ടുകാരെ
പ്രോല്‍സാഹനങ്ങള്‍ക്കും
നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി.

Wednesday, April 12, 2006 6:01:00 pm  
Blogger Sreejith K. said...

മലയാളം ബ്ലോഗുകള്‍ക്കുള്ള സെറ്റിങ്ങ്സിനെക്കുറിച്ച് ഇവിടെ കാണൂ
http://ashwameedham.blogspot.com/2006/07/blog-post_28.html

Thursday, August 31, 2006 3:48:00 pm  

Post a Comment

<< Home