Wednesday, April 19, 2006

എല്ലാം ശരിയാണു.

എല്ലാം ശരിയാണു.
എന്റെ ശരിയും നിന്റെ ശരിയും
എല്ലാം ശരിയാണു.

ഇനി ഞാന്‍ പിണങ്ങില്ല നിന്നോടു.
അറിയാത്തൊരു ശരിയുടെ അപ്പുറമിപ്പുറം
പിണങ്ങിയിരുന്നും കിടന്നും നാമെന്തിനു
വെറുതേ നേരം കളയുന്നു !
കാര്യവും കാരണവും തിരഞ്ഞു
കര്‍മവും കര്‍തവ്യവും മറന്നൊ?

2 Comments:

Blogger രാജീവ് സാക്ഷി | Rajeev Sakshi said...

എന്‍റെ ശരികള്‍ നിങ്ങള്‍ക്ക് തെറ്റുകളും നിങ്ങളുടെ ശരികള്‍ എനിക്ക് തെറ്റുകളുമാവുമ്പോള്‍ ഏതാണ് തെറ്റ്, ഏതാണ് ശരി. അല്ലെങ്കില്‍ തന്നെ എന്താണ് തെറ്റും ശരിയും. പെരുംതച്ചന്‍റെ കുളം പോലെ.
നമ്മള്‍ എങ്ങനെയാണോ അതിനെ കാണാന്‍ ആഗ്രഹിക്കുന്നത് അതുപോലെ കാണുന്നു.
ഓരോ ആങ്കിളുകളിലും അത് മാറിക്കൊണ്ടിരിക്കുന്നു.

Wednesday, April 19, 2006 12:54:00 pm  
Blogger Appukkuttan said...

അതും ശരിയാണല്ലോ !!

അപ്പോള്‍ ഒരു ശരിയായ ശരി ഇല്ലേ? എല്ലാ ആങ്കിളുകളിലും ശരിയായ ഒരു ശരി?
absolute ശരി അല്ലെങ്കില്‍ ഒരു സനാതന സത്യം ഉണ്ടൊ?

------------
ആത്മഗതം :- ഉണ്ടെകില്‍ എന്താ ഇല്ലെങ്കില്‍ എന്താ !!
നമുക്കു നാവില്‍ വയ്ക്കാന്‍ നാരങ്ങാ അച്ചാറുണ്ടല്ലോ .. അല്ലേ?

Thursday, April 20, 2006 5:43:00 pm  

Post a Comment

<< Home