ബുള്‍ഡോസര്‍. Bulldozzer
മനസ്സിന്റെ തരിശ്ശിലൂടെ വെയിലിനെ
വകഞ്ഞുകൊണ്ട് ഒരു ബുള്‍ഡൊസ്സര്‍.
തികച്ചും ശാന്തമായി,ഒട്ടും കൂസാതെ
ഭീകരമായി മുരണ്ടുകൊണ്ട് അതു
അടുത്തുവരികയാണു.
തരിശ്ശും ചതുപ്പും ചെറു നീര്‍ചാലുകളും
വകവയ്ക്കാതെ, കടുത്ത ധാര്‍ഷ്ട്യത്തോടെ;
ചെറു പൂമ്പാറ്റകളെയും പുല്‍നാമ്പുകളെയും
ഞെരിച്ചു ചതച്ചു സാവധാ നം അതു ഉരുണ്ടു വരികയാണു.
പുലരി പുതപ്പു മാറ്റി എഴുന്നേല്‍ക്കും മുന്‍പെ
വെയില്‍ തറഞ്ഞു വീഴുംമുന്‍പേ അതു എത്തിക്കഴിഞ്ഞു
മുന്നിലുള്ളവയെ എല്ലം നിസ്സംഗതയോടെ
ചതച്ചു നിരത്തി അതു വീണ്ടും മുന്നോട്ടു വരുന്നു.
തരിശ്ശും ചതുപ്പും കടന്നു പറമ്പിലേക്കു:
ഒരു ഞരക്കതോടെ തേന്മാവു.
കളിവീട് , ഊഞ്ഞാല്‍ ,ഞാന്‍ നട്ട ചെമ്പകം
ഓലഞ്ഞാലിക്കു കൂടു : എല്ലാം തകര്‍ന്നു മണ്ണായി.
അല്ലെങ്കിലും പുറമ്പോക്കിലെ ജീവിതങ്ങള്‍ ഇതുപൊലെയാണു.
ഓര്‍മകളെ ഞെരിച്ചു ചതച്ചു ഒരു ബുള്‍ഡൊസ്സര്‍
മുരണ്ടുകൊണ്ടു വരുന്നുണ്ടു.

5 Comments:
:-)
അപ്പുക്കുട്ടന്‍ മാഷേ, വേഡ് വെരിഫികേഷന്‍ കൂടി ഇട്ടാല്‍ നന്നായിരുന്നു..
അപ്പുകുട്ടാ..
കവിത ഹൃദയസ്പര്‍ശിയായി.
പി.പി. രാമചന്ദ്രന്‍ (കവി) മാധ്യമം ആഴ്ചപതിപ്പില്‍ എക്സ്പ്രസ്സ് ഹൈവെക്കെതിരെ എഴുതിയ കവിത പോലെ തീവ്രം.
ആശംസകള്‍
very nice
ഓര്‍മ്മകളെ പുറമ്പോക്കില്‍ അലയാന്‍ വിടാതിരുന്നാല്‍ മതി.
Post a Comment
<< Home