Monday, May 29, 2006

ലയം സുഖം - Layam Sukham

ലയം സുഖം
-------------

അനുപദം നീ നിറയുന്നു
മനസ്സില്‍ നിലാവുറയുന്നു .
ശിവം സത്യമായറിയുന്നു;
ഒരു രാത്രി വിരിയുന്നു.

ഉമയ്ക്കു കഥകെള്‍ക്കണ്ടേ ;
ഇനിയുമാരും കേള്‍ക്കാത്ത കഥ ?

ധൂളിയില്‍ നിന്നുരുവമായൊരു
പ്രപഞ്ച നാടക വേദിയില്‍,
അലസ സുന്ദരം നാന്ദി
സൌമ്യ നടനം മോഹനം
കഥാ കഥനം സവിഭ്രമം
രൌദ്രം ചടുല താണ്ഡവം .


ഉമയ്ക്കു കഥകെള്‍ക്കണ്ടേ ;
ഇനിയുമാരും പറയാത്ത കഥ ?

അയോദ്ധ്യയിലുണ്ണികള്‍ പിറന്നേ
ത്രൈയ്യംബകംവില്‍മുറിഞ്ഞേ..
മൈഥിലി മയിലാട്ട മാടിയേയ്‌..
ഭര്‍ഗ്ഗവന്‍ വഴിയില്‍ തടുത്തേ..


മഹേശ്വരന്‍ രാമായണം കഥ തുടങ്ങി..

ഉം....... ഉം........ഉം... ..

ഉമ കേട്ടതു സീതായനം

ഉം....... ഉം........ഉം... ..

ഉമയുറങ്ങിയൊ? ....
മഹേശകോപം എരിഞ്ഞുണര്‍ന്നുവോ?

കഥകേട്ട്‌,
സീതാ ദുഖമുള്ളില്‍ കലങ്ങി
കണ്ണീര്‍ വറ്റി ഉമയുറങ്ങി.


രാത്രിയലിയുകയായ്‌.
വെണ്ണിലാവു മറയുകയായ്‌
നീരവം ഗിരികളും പൊടിമഞ്ഞു
നീല ഭസ്മമണിയുകയായ്‌.

ഉമ ഉറങ്ങുകയാണു.

ധൂളിയില്‍നിന്നുരുവമായൊരു
പ്രപഞ്ചവും മഹേശ്വരനും
സത്യമായി ശിവമായി സുന്ദര
സ്വപനമായൊരു - ലയം സുഖം.

0 Comments:

Post a Comment

<< Home