Monday, June 05, 2006

പരിസ്ഥിതി ദിനം.

പരിസ്ഥിതി ദിനം.

പരിസ്ഥിതി എന്നും പ്രകൃതി എന്നും ഒക്കെയുള്ള അവബോധം മാലോകര്‍ക്ക്‌ ഉണ്ടായിട്ടു എത്ര വര്‍ഷം അയിക്കാണും? പ്രകൃതിയും മനുഷ്യനും എന്നു പറഞ്ഞു തുടങ്ങിയ പാശ്ചാത്യ പ്രകൃതി സ്നേഹികള്‍ക്ക്‌ കുറേ കഴിഞ്ഞപ്പൊഴാണു " ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടളവൊരുണ്ടായൊരിണ്ടല്‍ " പുറത്തുവന്നതു. മനുഷ്യന്‍ പ്രകൃതിയുടെ ഒരു ചെറിയ ഭാഗം മാത്രമാണെന്ന നേരറിവും പിന്നാലെ വന്നു. നമ്മുടെ പരിസ്ഥിതി വാദികളും ഇതെല്ലാം പിന്തുടര്‍ന്നു, പൂയംകുട്ടി,അട്ടപ്പാടി,സെയിലെന്റ്‌ വാലി തുടങ്ങിയ ടൂറിസ്റ്റ്‌ സ്പോട്ടുകള്‍ പത്ര വായനക്കാര്‍ക്ക്‌ സുപരിചിതമാക്കി. കവിതയെഴുതാന്‍ പ്രചോദന ദുഖവും വിഷയവും തേടി അലഞ്ഞിരുന്നവര്‍ക്കു നല്ല വിഷയങ്ങളും കവിതകള്‍ക്കു നല്ല തലക്കെട്ടുകളും കിട്ടി.സുഗതകുമാരിയും, ഓ. എന്‍ . വിയും ഒന്നാംതരം കവിതകളെഴുതി. വനം ചന്ദന മാഫിയകളും ഇവരുടെ രാഷ്ട്രീയ ബന്ധങ്ങളും വിവാദങ്ങളെ അഘൊഷങ്ങളാക്കി മാറ്റുന്ന മാധ്യമ രാജാക്കന്മാര്‍ക്കു ഫീചര്‍ എഴുതാന്‍ ഇഷ്ടവിഷയങ്ങള്‍ ആയി. മരം മുറി നേരിട്ടു കണ്ടു ബോധ്യപ്പെടാന്‍ ഇടക്കിടെ നടത്തുന്ന വനയാത്രകള്‍ തിരുവനന്തപുരത്തെ ചൂടില്‍നിന്നും മന്ത്രിമാര്‍ക്കു ഒരു ആശ്വാസവും ആയി.

ഇതെല്ലാം അല്ലേ നമ്മുടെ പരിസ്തിതി - പ്രകൃതി സ്നേഹവും അവബോധവും?

1 Comments:

Blogger Mubarak Merchant said...

സര്‍ക്കാര്‍ വക ഏതോ പരിസ്ഥിതി അതോറിറ്റിയുടെ റിപ്പോര്‍ട്ട്‌ പ്രകാരം വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ പ്രദേശത്തുള്ള മുളവുകാട്‌ ദ്വീപ്‌ കണ്ടല്‍ക്കാടാണ്‌. ഇതുമൂലം പദ്ധ്തിക്കുള്ള അനുമതി തടഞ്ഞിരിക്കുകയാണ്‌. ഒരുപാടാളുകള്‍ താമസിക്കുന്ന ഈ ദ്വീപില്‍ കണ്ടല്‍ച്ചെടി കണ്ടിട്ടുള്ളവര്‍ തന്നെ അപൂര്‍വ്വമാണ്‌. ഇതാണ്‌ സര്‍ക്കാര്‍ വക പരിസ്ഥിതി സംരക്ഷണത്തിന്‌ ഉദാഹരണം. മറുവശത്ത്‌ മണല്‍ വാരല്‍, നിലം നികത്തി ഫ്ലാറ്റ്‌ പണിയല്‍ തുടങ്ങിയ കലാപരിപാടികള്‍ നടക്കുന്നത്‌ ആരും കാണുന്നുമില്ല.

Wednesday, July 05, 2006 4:27:00 pm  

Post a Comment

<< Home