Sunday, January 11, 2009

എണ്റ്റെ പാട്ടു

("പറന്നു പറന്നു ചെല്ലാന്‍... " എന്ന പാട്ടു കെട്ടപ്പോള്‍ ഒര്‍മവന്ന
ഒരു പഴയ (1998--99) കോളേജ്‌ മാസിക കവിതയാണിതു. വീണ്ടും വയിച്ചപ്പോള്‍ ഒരു രസം തോന്നി. )

മേലെയൊരു കിളി വാതില്‍ പാതി മാത്രം തുറന്നിട്ടു
താഴെ നിന്നൊരെന്നെ നോക്കി പുഞ്ചിരിക്കും പെണ്ണേ..

വാതിലെല്ലം തഴുതിട്ടതെന്തിനാണു പെണ്ണേ..
താരകങ്ങള്‍ വിരിയുന്ന താമരപ്പൂങ്കണ്ണേ..

നീ വരുന്നോ തളിരിട്ട ചെമ്പകതിന്‍ ചൊട്ടില്
‍കാറ്റു വന്നു കാതില്‍ മൂളും പാട്ടു കേട്ടിരിക്കാന്‍.

ഇല്ല.. നീ വരില്ലയെന്നെനിക്കറിയാം പെണ്ണേ..
ചില്ലുപൊലെ മനസ്സുള്ള ചിത്തിരപ്പൂഞ്ചുണ്ടേ..

നീല വാനം വിരിക്കുന്ന മേഘ മാലകള്‍ കണ്ടോ..
ദൂരെനിന്നും വിളിക്കുന്ന കാനനങ്ങള്‍ കണ്ടോ..

പര്‍വതങ്ങള്‍ കടന്നെണ്റ്റെ പാത നീളെ നീളെ
സങ്കടത്തിന്‍ പൊതി കെട്ടി യാത്രയായിടട്ടേ.

എങ്കിലും നീ ഇടയ്ക്കൊക്കെ ഈ കിളി വതില്‍ക്കല്‍നിന്നു
ചെമ്പകപ്പൂ മരം നൊക്കി പുഞ്ചിരിക്കേണം.

തളിരില മറഞ്ഞൊരു വാസനപ്പൂമൊട്ടൊരെണ്ണം
നീ ചിരിക്കും നിലാവത്തു വിരിഞ്ഞു നില്‍ക്കും.

Labels:

പറന്നു പറന്നു പറന്നു ചെല്ലാന്‍ പറ്റാത്ത കാടുകളില്‍ (parannu parannu parannu chellan..)

by LPR Varma

പറന്നു പറന്നു പറന്നു ചെല്ലാന്‍ പറ്റാത്ത കാടുകളില്‍
കൂടൊന്നു കൂട്ടീ ഞാനൊരു പൂമരക്കൊമ്പില്‍ ആ.... പൂമരക്കൊമ്പില്‍
... പറന്നു പറന്നു
കിലുകിലുങ്ങനെ രാക്കിളികള്‍ വളകിലുക്കിയ കാലം
കൊലുകൊലുന്നനെ കാട്ടു പൂക്കള്‍ ചിരിയൊതുക്കിയ കാലം
... പറന്നു പറന്നു
ജാലകങ്ങള്‍ നീ തുറന്നു ഞാന്‍ അതിണ്റ്റെ കീഴില്‍ നിന്നു
പാട്ടു പാടി നീയെനിക്കൊരു കൂട്ടുകാരിയായ്‌.. കൂട്ടുകാരിയായീ..
... പറന്നു പറന്നു
മാല കൊര്‍ത്തു ഞാന്‍ നിനക്കൊരു മന്ത്രകോടി വങ്ങിവച്ചു
പന്തലിട്ടു കാത്തിരുന്നു ചന്ദനക്കുറി കൂട്ടീ...
... പറന്നു പറന്നു
കണ്ടില്ല നിന്നെ മാത്രം കാത്തിരുന്നു നിന്നെ മാത്രം
പൊന്‍ കിനാക്കള്‍ പൂത്തകാലം (൩) പൊവതെങ്ങു നീ പൊവതെങ്ങു നീ...
... പറന്നു പറന്നു

(ത്രിക്കൊടിത്താനം സച്ചിദാനന്ദണ്റ്റെ ആലാപനം കേട്ടെഴുതിയതു)
http://q4music.blogspot.com/2008/05/parannu-parannu-chollan-thrikkodithanam.html
ഇണ്റ്റര്‍നെറ്റില്‍ പരതി കണ്ടെതിയ മറ്റു വിവരങ്ങള്‍ :"വിശറിക്കു കാറ്റു വെണ്ട" എന്ന നാടകത്തിലെ ഗാനം. രചന : LPR വര്‍മ
http://muralirvarma.blogspot.com/2008/01/musical-wizard.html

മറ്റു വിവരങ്ങള്‍ അറിവുള്ളവറ്‍ പോസ്റ്റുക
------------------------------------------------------
paRannu paRannu paRannu chellaan pataaththa kaaTukaLil
kooTonnu kooTTee njaanoru poomarakkompil aa.... poomarakkompil
... paRannu paRannu..
kilukilungngane raakkiLikaL vaLakilukkiya kaalam
kolukolunnane kaaTTu pookkaL chiriyothukkiya kaalam
... paRannu paRannu..
jaalakangngaL nee thuRannu njaan athinte keezhil ninnu
paaTTu paaTi neeyenikkoru kooTTukaariyaay~.. kooTTukaariyaayee..
... paRannu paRannu
maala kor_ththu njaan ninakkoru manthrakOTi vangngivachchu
panthaliTTu kaaththirunnu chandanakkuRi kooTTee...
... paRannu paRannu
kaNTilla ninne maathram kaaththirunnu ninne maathram
pon kinaakkaL pooththakaalam (3) povathengngu nee povathengngu nee...
...paRannu paRannu
------------------------------------------------------------------

Labels: