Sunday, January 11, 2009

എണ്റ്റെ പാട്ടു

("പറന്നു പറന്നു ചെല്ലാന്‍... " എന്ന പാട്ടു കെട്ടപ്പോള്‍ ഒര്‍മവന്ന
ഒരു പഴയ (1998--99) കോളേജ്‌ മാസിക കവിതയാണിതു. വീണ്ടും വയിച്ചപ്പോള്‍ ഒരു രസം തോന്നി. )

മേലെയൊരു കിളി വാതില്‍ പാതി മാത്രം തുറന്നിട്ടു
താഴെ നിന്നൊരെന്നെ നോക്കി പുഞ്ചിരിക്കും പെണ്ണേ..

വാതിലെല്ലം തഴുതിട്ടതെന്തിനാണു പെണ്ണേ..
താരകങ്ങള്‍ വിരിയുന്ന താമരപ്പൂങ്കണ്ണേ..

നീ വരുന്നോ തളിരിട്ട ചെമ്പകതിന്‍ ചൊട്ടില്
‍കാറ്റു വന്നു കാതില്‍ മൂളും പാട്ടു കേട്ടിരിക്കാന്‍.

ഇല്ല.. നീ വരില്ലയെന്നെനിക്കറിയാം പെണ്ണേ..
ചില്ലുപൊലെ മനസ്സുള്ള ചിത്തിരപ്പൂഞ്ചുണ്ടേ..

നീല വാനം വിരിക്കുന്ന മേഘ മാലകള്‍ കണ്ടോ..
ദൂരെനിന്നും വിളിക്കുന്ന കാനനങ്ങള്‍ കണ്ടോ..

പര്‍വതങ്ങള്‍ കടന്നെണ്റ്റെ പാത നീളെ നീളെ
സങ്കടത്തിന്‍ പൊതി കെട്ടി യാത്രയായിടട്ടേ.

എങ്കിലും നീ ഇടയ്ക്കൊക്കെ ഈ കിളി വതില്‍ക്കല്‍നിന്നു
ചെമ്പകപ്പൂ മരം നൊക്കി പുഞ്ചിരിക്കേണം.

തളിരില മറഞ്ഞൊരു വാസനപ്പൂമൊട്ടൊരെണ്ണം
നീ ചിരിക്കും നിലാവത്തു വിരിഞ്ഞു നില്‍ക്കും.

Labels:

2 Comments:

Anonymous Anonymous said...

കൊള്ളാം.. നന്നായിട്ടുണ്ട്...
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
ആശംസകളോടെ
അനിത
JunctionKerala.com

Saturday, July 10, 2010 7:23:00 pm  
Blogger Myonlinemaster.com said...

http://myonlinemaster.com/aboutus.php

Myonlinemastr to making things easy for everyone in Cochin Metro.We wanted to make a difference in how information is organized and searched.

Thursday, November 25, 2010 6:25:00 pm  

Post a Comment

<< Home