ശൈത്താനെ മണക്കുന്ന ഉമ്മൂമ്മ -- Seithaane manakkunna ummumma
"എന്തായിതു പരീതേ ?...ആ അമ്മുമ്മ എന്തെങ്കിലും ചെയ്യൊ നമ്മളെ?" ഞാന്‍ ഒടുന്നതിനിടക്കു ചൊദിച്ചു.
"ശൈത്താനേ മണക്കണ ഉമ്മൂമ്മയാ അതു... ബെക്കം ഓടിക്കൊ"
ഞങ്ങള്‍ സര്‍വ ശക്തിയുമെടുത്തു ഓടി. എല്ലാരും ഓടുകയാണു. ക്കുഞ്ഞിതട്ടമിട്ട ആയിശു മുതല്‍ നാലാം ക്ലാസ്സിലെ, തോട്ടിപ്പൊക്കമുള്ള , "തുണിയുടുത്ത" അബൂബക്കര്‍ വരെ ഓടെടാ ഓട്ടം. (തുണിയുടുത്ത = മുണ്ടുടുത്ത)
ഉച്ചയ്ക്കു ചോറുണ്ണാന്‍ സ്കൂള്‍ വിട്ടതാണു. ഊണുകഴിഞ്ഞു കയ്യും പാത്രവും കഴുകാന്‍ റോഡ് അരികിലെ പൈപിനു ചുവട്ടില്‍ നല്ല തിരക്ക്. നിറമുള്ള തട്ടമിട്ട പെങ്കുട്ടികളും നാലാം ക്ലാസ്സിലെ വലിയ മുട്ടാളന്‍ ചെട്ടന്മാരും ചൊറ്റുപാത്രം തമ്മിലിടിക്കുന്നതിന്റെയും വഴക്കടിക്കുന്നതിന്റെയും എല്ലാം കൂടി വലിയ ബഹളം . ഇതിനിടക്കു രണ്ടാം ക്ലസ്സുകാരായ എനിക്കും പരീതിനും ഒക്കെ കൈകഴുകനമെങ്കില്‍ ഏറെ നെരം വെയിലുകൊണ്ടു കാത്തു നില്‍ക്കണം.
അതിനിടക്കാനു ശൈതാനെ പിടിക്കന ഉമ്മുമ്മയുടെ വരവ്. ശാഖകളുള്ള ഒരു ചെറിയ ചുള്ളിക്കമ്പും പിടിച്ച് വെളുത്തു മുഷിഞ്ഞ മുണ്ടും കാച്ചിയുമിട്ട ഒരു വയസി ഉമ്മുമ്മ.
ബഹളം പൊടുന്നനെ നിലച്ചു. നൊക്കി നില്‍ക്കെ പൈപ്പിന്റെ ചുവടു കാലിയായി. ആകെ അമ്പരന്നെങ്കിലും ആ അവസരം മുതലാക്കാന്‍ ചോറ്റു പാത്രവുമായി ഞാന്‍ പൈപ്പിനരികിലെക്കു കുതിചു. അതിനു മുന്‍പെ പരീത് എന്നെ തടഞ്ഞു, കയ്യും വലിചു കൊണ്ടു ഓട്ടം തുടങ്ങി.
എല്ലാവരും അല്‍പമകലെ മാറിനിന്നു ഉമ്മുമ്മയെ നിരീക്ഷിചു തുടങ്ങി.
മുടി മുഴുവന്‍ വെളുത്തിട്ടാണു. ചെറിയൊരു കൂനും ഉണ്ട്. ശൈത്താനെ നെരിട്ടു കാണാനുള്ള വിദ്യ അറിയണ ഒരെ ഒരാളാണു. ഈ ഭീകരി ഉമ്മൂമ്മ നെരത്തെയും ഇവിടെ വ്ന്നിട്ടുണ്ടത്രേ. ശൈത്താന്മാരെ പിടിച്ചു കുപ്പിയിലാക്കുക എന്നതാണു പ്രധാന പരിപാടി.
പരീതിന്റെ കൈത്തണ്ടയില്‍ മുറുകെ പിടിചു കൊണ്ടു ശ്വാസമടക്കി ഞാന്‍ നൊക്കിനിന്നു. കയ്യിലിരിക്കുന്ന കമ്പുകൊണ്ടു വായുവില്‍ പാറിക്കളിക്കുന്ന ഒരു കൂട്ടം ശൈത്താന്മാരെ ഓടിച്ചു കൊണ്ടാണു ഉമ്മൂമ്മയുടെ വരവ്. തോളത്തിട്ടിരിക്കുന്ന ഭാണ്ടത്തില്‍നിന്നു വലിയ ബ്രാണ്ടിക്കുപ്പികള്‍ തള്ളി നില്‍ക്കുന്നു.പിടികൂടിയ പാവം ശൈത്താന്മാരെ ആ കുപ്പികളിലായിരിക്കും അടചിട്ടിരിക്കുന്നത്.
വായുവില്‍ മണം പിടിച്ചു നൊക്കുന്നുണ്ട്. പൈപിനു ചുവട്ടിലെത്തി ഭാണ്ടം താഴെ വച്ചു ഒന്നു വലം വച്ചു മണപ്പിച്ചു നോക്കി. പൈപ്പില്‍ നിന്നു രണ്ടു കവിള്‍ വെള്ളം കുടിച്ചു. അടുത്ത ടെലഫോണ്‍ പൊസ്റ്റിന്‍ മൂക്കു മുട്ടിച്ചു കുറേനെരം നിന്നു.
പരീതു എന്റെ കയ്യില്‍ നുള്ളി
"കണ്ടാ.. ശൈത്താനെ മണത്തൂട്ടാ !"
ഞാനും പരീതും ഒരു പഴയ വലിയ പൈപിന്റെ പിന്നിലാണു മറഞ്ഞിരിക്കുന്നത്. പൈപ് ലൈന്‍ പണിക്കു കൊണ്ടുവന്നിട്ടിരിക്കുന്ന പൈപാണു. കുറേ കൊല്ലമയെന്നു തൊന്നുന്നു ചുറ്റും ചെടിയും കാടും ഒക്കെ വന്നു മൂടീട്ടുണ്ട്.
ടെലെഫോണ്‍ പൊസ്റ്റില്‍ നിന്നു ഉമ്മൂമ്മ മൂക്കു മാറ്റി തിരിഞ്ഞതു ഞങ്ങള്‍ ഒളിച്ചിരിക്കുന്ന പൈപിനു നെരെയാണു. ചുള്ളിക്കമ്പു ആഞ്ഞു വീശി മൂക്കു ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു അവര്‍ ഒരു വരവു വന്നു. ഞാനും പരീതും പേടിച്ചു ബൊധം കെട്ടില്ല എന്നു മാത്രം. പരീതു എങ്ങനെയൊ എഴുന്നേറ്റു സ്കൂള്‍ ഗേറ്റിനടുത്തേക്കു ഓടി. എനിക്കു പേടികൊണ്ടു ആദ്യം അനങ്ങാന്‍ പോലും ആയില്ല. എന്നാലും ഒരുവിധം തപ്പിത്തടഞ്ഞു ഞാനും പാഞ്ഞു.
ഓടിത്തുടങ്ങിയതും --
"ബ് ധിം" ന്നു ഒരു മരത്തിന്റെ വെരില്‍ തട്ടി ഞാന്‍ തെറിച്ചു വീനു. ഏന്റെ ജീവന്‍ പോയപോലെ ആയി.ശൈത്താനെ പിടിക്കണ ഉമ്മുമ്മ സാവധാനം വീണു കിടക്കുന്ന എന്റെ അരികില്‍ വന്നു. ഞാന്‍ കണ്ണിറുക്കി അടച്ചു. പിന്നെ നടന്നതു എന്തെന്നു എനിക്കു കൃത്യമായി ഓര്‍മയില്ല. പരീതാണു പിന്നീടു പറഞ്ഞു തന്നതു. ഉമ്മൂമ്മ എന്നെ പിടിച്ചെഴുന്നേല്‍പിക്കുന്നു കാലിലെ മണ്ണു തട്ടിക്കളഞ്ഞു, അണച്ചു പിടിച്ചു നെറുകയില്‍ മൂക്കു ചേര്‍ത്തു കുറേ നേരം മണക്കുന്നു.... ഞാന്‍ സ്വപ്നാടനത്തിലെന്ന പൊലെ നടന്നു ഗേറ്റു കടന്നു സ്കൂള്‍ മുറ്റത്തു വന്നു.
ഉമ്മൂമ്മ ഭാണ്ടവും എടുത്തു ചുള്ളിക്കമ്പും വീശി തെക്കേ പള്ളിയിറക്കത്തിലെക്കു നടന്നു പൊയി.
സാബുവും പരീതുംകൂടിപ്പോയാണു താഴെവീണുപോയ എന്റെ ചോറ്റുപാത്രവും മോരുകുപ്പിയും എടുത്തു തന്നതു. എന്റെ മുട്ടെല്ലാം പൊട്ടി ചൊരപൊടിഞ്ഞിരുന്നു.
അന്നു ഉച്ച തിരിഞ്ഞു ക്ലാസ്സില്‍ ആരും എന്റെ അടുത്തിരുന്നില്ല. "ഊമ്മുമ്മ മണത്തതാ. ശൈത്താന്‍ തലെലൊണ്ടു." വര്‍ഗീസുപോലും എന്നെ കളിയാക്കി. പിന്നെ കുറേ നാളുകളായി ഞാന്‍ ഒറ്റക്കായിരുന്നു.എന്റെ കൂട്ടുകാരന്‍ പരീതിനും എന്നോടു ഒരു പേടിയായിരുന്നു-- എന്റെ തല നിറയെ ശൈത്താന്മാരല്ലേ!!. നാലാം ക്ലാസ്സിലെ ചേട്ടന്മാരും ചേച്ചിമാരും ഞാന്‍ പൊകുമ്പോള്‍ തമ്മില്‍ പറഞ്ഞു കുശു കുശുത്തു
"ഉമ്മൂമ്മ മണത്ത ആ പുള്ള ദാ പോണു . തലെലു മുഴുമന്‍ ശൈത്താങ്ങളാ "
സ്കൂള്‍ വിട്ടു വരുംബൊഴും പിള്ളേര്‍ക്കു എന്റെ ഒപ്പം നടക്കാന്‍ ഒരു പേടിയായിരുന്നു. വല്ലാതെ വിഷമിച്ച എന്നെ അച്ഛനും അമ്മയും ചെകുത്താന്‍ എന്നതു വെറും കെട്ടു കഥയാണെന്നു പറഞ്ഞു തന്നു സമാധാനിപ്പിച്ചെങ്കിലും എന്റെ കുഞ്ഞു മനസ്സിന്റെ വിഷമം മാറിയില്ല. കൂട്ടുകാര്‍ക്കറിയില്ലല്ലൊ ശൈത്താന്‍ ഇല്ലാത്ത ഒന്നാണെന്നു!.
ഒരുദിവസം .... അന്നു രാവിലെ ആയിശു എന്നെ കണ്ടപ്പോള്‍ പതിവില്ലാത്ത വിധം വെളുക്കനെ ചിരിച്ചു. കുഞ്ഞിത്തട്ടക്കാരി ആയിശു എന്റെ പിന്നിലെ ബെഞ്ചിലാണു ഇരിക്കുന്നതു. അറബി പീരിയടില്‍, അറബി പഠിക്കണ്ടാത്ത ഞാന്‍ പടം വരച്ചു കൊണ്ടിരിക്കുമ്പോളാണു ആയിശു എന്നെ "ശ്ശ് ശൂ.. ശൂ.." എന്നു വിളിച്ചതു.
രണ്ടാം ക്ലാസ്സുവരെ ഞങ്ങടെ സ്കൂളില്‍ ഡെസ്ക് ഇല്ലായിരുന്നു. തറയില്‍ മുട്ടുകുത്തി നിന്നു ഇരിക്കുന്ന ബെഞ്ചില്‍ വച്ചാണു ഞങ്ങള്‍ നോട്ടുബുക്കില്‍ എഴുതിയിരുന്നത്. മുട്ടു വെദനിക്കാതിരിക്കാന്‍ ഞാന്‍ എന്റെ ചെരുപ്പിലാണു മുട്ടുകുതിനിക്കാറു. പണ്ടൊരു ദിവസം പദ്യം പകര്‍തി എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ആയിശു -- ഞാന്‍ കേള്‍ക്കാനായിരിക്കും -- ഒരു ആത്മഗതം പറഞ്ഞു.
"മുട്ടു ബെയനേടൂത്തിട്ടു ബയ്യ". പാവം ആയിശൂനു ചെരിപ്പില്ലായിരുന്നു. ഞാന്‍ എന്റെ ഒരു ചെരുപ്പു ആയിശൂനു മുട്ടുവയ്ക്കാന്‍ കൊടുത്തു. പാവാട മാറ്റി എന്റെ സ്പോഞ്ചു റബ്ബര്‍ ചെരുപ്പു വെളുത മുട്ടിനടിയില്‍ വച്ചിട്ടു ആയിശുക്കുട്ടി എന്നെ നോക്കിച്ചിരിച്ച ആ ചിരി ഇപ്പൊഴും ഞാന്‍ ഒര്‍ക്കുന്നു.
ശൂ.. ശൂ.. ന്നു വിളിച്ചു തിരിഞ്ഞു നിന്നു ആയിശു എന്നൊടൊരു സ്വകാര്യം പറഞ്ഞു.
"പുള്ളേടെ തലെലെ ശൈത്താങ്ങളെ.. ഓടി..."
അറബി സാര്‍ ഒച്ചയെടുതു ഒരു ചോക്കെടുത്തു എറിഞ്ഞതു കാരണം ആയിശു പെട്ടെന്നു പിന്‍ വലിഞ്ഞു. എനിക്കു ആകാംക്ഷ ആയി. എന്റെ തലേലെ ശൈത്താന്മാരെ കുറിചുള്ള എന്തോ വാര്‍തയാണു. ചോറുണ്ണാനുള്ള ബെല്ലടിച്ചതും ആയിശു കൂട്ടുകാര്‍ക്കൊപ്പം ഓടി. ശൈത്താന്മാരെകുറിചുള്ള സ്വകാര്യത്തിന്റെ കര്യമ അവള്‍ മറന്നു പൊയിക്കാണും . പൈപ്പിനു ചുവട്ടില്‍ വച്ചാനു പിന്നെ ആയിശൂനെ കാണുന്നതു.
"ശൈത്താനെ ഓടിക്കാനുള്ള സുവത്രം നമ്മക്കു പറഞ്ഞു കിട്ടി"
ഒത്തോളീലെ(ഓത്തുപള്ളിയിലെ) ഉസ്താദാണു ചെകുതാനെ ഒഴിവാക്കുന്ന വിദ്യ അവര്‍ക്കു പരഞ്ഞു കൊടുത്തതു.
"പള്ളിക്കെണ റ്റീന്നു ബെള്ളം മുക്കി തലേലൊഴിച്ചാ മതി ശൈത്താങ്ങളു ബെക്കനെ ബിട്ടുപിടിക്കും"
ഇതൊരു പുത്തന്‍ അറിവായിരുന്നു - ഉണര്‍വായിരുന്നു. ഏറെക്കാലത്തെ ശൈത്താന്‍ പ്രശ്നത്തിനു ഒരു ശാശ്വത പരിഹാരം. പക്ഷെ പള്ളികെണ റ്റീന്നു വെള്ളം കിട്ടണ്ടേ ?.
"അതു ഞമ്മ ഏറ്റു" പരീതു സഹായത്തിനു എത്തി. "മുസല്യാരൊടു ചോദിച്ചാ മതി"- ആയിശു ഉപായം പറഞ്ഞു. അടുത്ത വെള്ളിയാഴ്ച ഞങ്ങള്‍ ശൈത്താന്‍ ഉച്ചാടനത്തിനായി തെരഞ്ഞെടുതു. വെള്ളിയാഴ്ച ചോറുണ്ണാന്‍ വിട്ടാല്‍ രണ്ടു മണിക്കൂര്‍ കഴിഞ്ഞേ ക്ലാസ്സില്‍ കേറാന്‍ ബെല്ലടിക്കൂ. പള്ളിയില്‍ പൊയി നിസ്കരിച്ചു വരാനുള്ള സൌകര്യത്തിനാണു ഈ ലോങ്ങ് ഇന്റര്‍വല്‍.
വേഗം ഊണു കഴിച്ചു ചോറ്റു പാത്രവും കഴുകി എടുത്തു ഞാന്‍ പരീതിനേം കൂട്ടി ഇറങ്ങി. ആയിഷുവും ഞങ്ങളെ സഹായിക്കാന്‍ കൂടെ കൂടി. പള്ളിത്താഴത്തേക്കു ഒരു ഇറക്കമാണു മുളം കൂട്ടത്തിനിടയിലൂടെ കുത്തനെ ഒരിറക്കം. വെള്ളം കുത്തിയൊലിച്ചു ചാലുകല്‍ കീറിയ ഒരു ചെരിയ ഇരുട്ടുള്ള ഇടവഴി. ഞങ്ങല്‍ കാരയ്ക്ക പെറുക്കാന്‍പോണ പറമ്പിലേക്കു ഇവിടുന്നു ഒരു കയ്യാല ചാടിയാല്‍ മതി. വഴി ഇറക്കമിറങ്ങുന്നതു പാട വരമ്പിലെക്കാണു.
ചെറിയ പാടത്തിനക്കരെയാണു പള്ളി. കുമ്മായം കൊണ്ടു വെള്ളയടിച്ചു മുന്നില്‍ ഒരു മിനാരവുമായി നില്‍ക്കുന്ന പള്ളികണ്ടാല്‍ പുറകിലെ കറുത്തു പച്ചച്ച കാട്ടില്‍ നിന്നു ഗദയും ചുഴറ്റി വരുന്ന ഒരു വെലുത്ത രാക്ഷസനെ പൊലെ തോന്നും. ഒരുകാലത്തു പള്ളിക്കു രണ്ടു മിനാരങ്ങള്‍ ഉണ്ടയിരുന്നുവത്രേ. മറ്റേതു കുറെ പണ്ടു തകര്‍ന്നു പൊയതാണു. (അതു ആയിശു പറഞ്ഞ വേറൊരു കഥയാണു)
ഞങ്ങള്‍ വരമ്പു കടന്നു വെട്ടുകല്ലിന്റെ പടവുകളും കയറി പള്ളിമുറ്റത്തെത്തി. നിസ്കാരം തുടങ്ങിയിട്ടില്ല. എല്ലാരും ദേഹശുദ്ധി വരുത്തി പള്ളിയില്‍ കയറിയിരിപ്പാണു.മൊല്ലാക്ക കിണറ്റുകരയിലിരുന്നു കണ്ണടച്ചു വെള്ളമെടുത്തു മുഖം കഴുകുന്നു.
ഞങ്ങള്‍ മൂന്നു പേരും പല്ലിമുറ്റത്തേക്കു കടക്കാതെ പടവുകളില്‍ ത്തന്നെ നിന്നു. മുന്നില്‍ പരീത് ആയിരുന്നു.പരീതിനു അപ്പൊഴാണു
സംഗതിയുടെ ഗൌരവം പിടികിട്ടിയതു. അവനെ ഓത്തു പള്ളിയില്‍ ഓതിക്കുന്ന മൊല്ലാക്കയായിരുനു അതു.
"അള്ളാ.... ഞമ്മളില്ല... ഉസ്താദാ... തല്ലും"
പരീതു പെടിചു പടവുകള്‍ തിരികെ ഇറങ്ങി താഴെപ്പോയി നിന്നു. ഞാനും വിഷമത്തിലായി. ആയിശു ആണു ധൈര്യം സംഭരിചു മൊല്ലാക്കയുടെ അടുത്തു ചെന്നതു. മൊല്ലാക്ക തൊട്ടിയിലെ വെള്ളം കളഞ്ഞു ഒരു തൊട്ടി പുതിയ വെള്ളം കോരി. ആയിശു എന്നെ കൈകാട്ടി വിളിച്ചു. ഞാന്‍ ഓടിച്ചെന്നു ചോറ്റു പാത്രം നീട്ടി. മൊല്ലാക്ക പാത്രം നിറയെ പള്ളിക്കിണറ്റിലെ വെള്ളം ഒഴിച്ചു തന്നു. ചോറ്റു പാത്രം അടച്ചു, ഒരു നിമിഷം കണ്ണടച്ചു എന്തോ പിറു പിറുത്തു, ധ്യാന മഗ്നനായി നിന്നശേഷം ചോറ്റു പാത്രം തിരികെ തന്നു. ഞാനും ആയിശുവും ഓടി. ഏനിക്കു സന്തോഷം അടക്കാനാകുന്നില്ലായിരുന്നു. പരീതിനേയും കൂട്ടി ഞങ്ങള്‍ പൊടുന്നനെ സ്കൂളില്‍ തിരിച്ചെതി. അപ്പോഴെക്കും വാര്‍ത്ത എല്ലാരും അറിഞ്ഞിരുന്നു.
"ശൈത്താനെ ഒയിപ്പിക്കാന്‍ പള്ളിക്കിണറ്റിലെ മന്തിരിച്ച ബെള്ളം കൊണ്ടൊരാന്‍ പോയെക്കുണൂ... "
പിന്നെ ചടങ്ങുകള്‍ എല്ലം പെട്ടെന്നായിരുന്നു. ക്ലാസ്സ് റൂം വരെ എത്തുന്നതിനു മുന്‍പേ, കാഞ്ഞിരത്തിന്റെ ചൊട്ടില്‍ വച്ചു തന്നെ ചടങ്ങു നടന്നു. എല്ലാരുടേം സന്നിധ്യതില്‍ ആയിശു ചോറ്റു പാത്രതിലെ വെള്ളം കുറചെടുത്തു എന്റെ തലയില്‍ തളിക്കുന്നു. ഞാന്‍ ശാപമോക്ഷം കിട്ടിയ യക്ഷനേ പൊലെ ഒരു പുതു ജന്മത്തിലേക്കെന്ന പോലെ എഴുന്നേറ്റു ചിരിക്കുന്നു.
അന്നു മുതല്‍ എന്റെ തലയിലെ ശൈത്താന്‍ ബാധ പൊയി. എല്ലാവരും എന്നൊടു പഴയപോലെ കൂട്ടു കൂടാന്‍ തുടങ്ങി.

18 Comments:
അപ്പൂസ്,
ബൂലോഗത്ത് ഒരുപാട് ഓര്‍മ്മക്കുറിപ്പുകള്‍ വായിച്ചിട്ടുണ്ട്. പക്ഷേ, എന്തോ ഇത്ര ആസ്വദിച്ചു വായിച്ച വേറൊന്നും ഇല്ല. എഴുത്തിലെ ലാളിത്യം ആവാം കാരണം.
മുട്ടിനടിയില്‍ വെക്കാന്‍ ചെരിപ്പ് കൊടുത്തപ്പോള്‍ ആയിശുക്കുട്ടി ചിരിച്ച ചിരി എനിക്ക് കാണാം.
കണ്ണൂസ് പറഞ്ഞതു പോലെ, എഴുത്തിന്റെ ലാളിത്യം കൊണ്ടു മനോഹരം ആയിരിക്കുന്നു. ആസ്വദിച്ചു വായിച്ചു. ഇനിയും എഴുതുക.
മനോഹരമായിരിക്കുന്നു. ഒട്ടും മുഷിച്ചിലില്ലാതെ വായിച്ചു. നല്ല രസകരമായി വിവരിച്ചിരിക്കുന്നു. ഒരു കൊച്ചു കുട്ടി പറയുന്ന അതേ രീതിയില്‍. കണ്ണൂസ് പറഞ്ഞതുപോലെ പലതും കണ്‍മുന്‍പില്‍ തെളിഞ്ഞുവന്നു.
ഇനിയും എഴുതുക. കമന്റുകള്‍ ഗൂഗിള്‍ ഗ്രൂപ്പില്‍ വരാനുള്ള പരിപാടികള്‍ ചെയ്തിട്ടുണ്ടോ? പലരും ഇത് കണ്ടില്ല എന്ന് തോന്നുന്നു.
ഒത്തിരി നന്നായിരിക്കുന്നു കെട്ടോ..ബാല്യത്തിന്റെ എല്ലാ നിഷ്കളങ്കതയിലും ചാലിച്ചെഴുതിയ വാക്കുകള്‍.
-പാര്‍വതി.
നന്നായിരിക്കുന്നു.
രാജാവു്.
അപ്പുക്കുട്ടാ വക്കാരി പറഞ്ഞ ‘പലരില്‍’ എന്നെയും ഉള്‍പ്പെടുത്തൂ. ഞാനും ഈ പോസ്റ്റ് കാണുവാന്‍ (ഈ ബ്ലോഗ് തന്നെ കാണുവാന്‍) വളരെ താമസിച്ചു. പണ്ടു് എന്റെയൊരു പോസ്റ്റിനു കമന്റ് ഇട്ടവരില്‍ ഒരു അപ്പുക്കുട്ടനുണ്ടായിരുന്നു, ആ അപ്പുക്കുട്ടന്റെ പ്രൊഫൈല്‍ നോക്കിയാ ഇവിടെയെത്തിയതു്. കഥ, നല്ല കഥ.
അപ്പുക്കുട്ടന്‍ ഇസ്ലാം മതസ്ഥനാണോ ;)
കഥ അസ്സലായി. നേരില്‍ കാണുന്നപോലെ ഉണ്ട് വിവരണം. സ്ഥിരമായി എഴുതാത്തതെന്തേ
അപ്പുക്കുട്ടാ.. കാലൊടിഞ്ഞ് വീണ്ടും ശരിയാക്കിപ്പോള്‍ കാലിന്റെ വലുപ്പക്കുറവ് കൊണ്ട് ആടിയിരുന്ന ആ പഴയ രണ്ടാക്ലാസിലെ ബെഞ്ചിലുരുന്ന് വായിച്ചപോലെ. അസ്സലായി
ഈ പോസ്റ്റ് ഒരു മാസം അധികമാരും കാണാതെ എങ്ങനെ കിടന്നോ ആവോ.
ഓടോ: ആറ്‌റ്‌റാ അവിടെ മതം ചോദിച്ചത്? ;)
“അറബി പീരിയടില്‍, അറബി പഠിക്കണ്ടാത്ത ഞാന്‍ പടം വരച്ചു കൊണ്ടിരിക്കുമ്പോളാണു ആയിശു എന്നെ "ശ്ശ് ശൂ.. ശൂ.." എന്നു വിളിച്ചതു.)
“ആറ്‌റ്‌റാ അവിടെ മതം ചോദിച്ചത്?“
നമ്മളെക്കൊണ്ട് ഇത്രയൊക്കെയേ പറ്റൂ.
നല്ല അവതരണം കുഞ്ഞുന്നാളോര്‍മ്മ വരുന്നു.
“വല്ലാതെ വിഷമിച്ച എന്നെ അച്ഛനും അമ്മയും ചെകുത്താന്‍ എന്നതു വെറും കെട്ടു കഥയാണെന്നു പറഞ്ഞു തന്നു സമാധാനിപ്പിച്ചെങ്കിലും“
മറ്റൊരു അനോണിയാണേ...
“ആറ്‌റ്‌റാ അവിടെ മതം ചോദിച്ചത്?“
ഞമ്മളെക്കോണ്ട് ഇത്രേം കൂടി പറ്റും. ;-)
ഇനി ഇമ്മാതിരി കണ്ണന്തിരുവുകള്‍ ചോദിച്ചേക്കരുത്. ഒരു മാതിരി ശ്രീജിത്തരം! :-)
(ചങ്ങാതീ, കെറുവിക്കല്ലേ...)
നന്നായിരിക്കുന്നൂ മാഷേ !
കമന്റിയ എല്ലാര്‍ക്കും നന്ദി.
കമന്റുകള്‍ വയിച്ചു വളരെ
സന്തോഷമായി.
ശ്രീജിത്തേ , പതിവായി എഴുതനം എന്നുണ്ട് പക്ഷേ,സമയം കിട്ടാന്‍ വിഷമം. ജന്മസിദ്ധമായ മടി യും പിന്നൊട്ടു വലിക്കും എങ്കിലും , ഈ ബൂലോഗവും കൂട്ടുകാരേം ഒക്കെ കാണുമ്പോള്‍ എന്തെകിലുമൊക്കെ എഴുതിവിടാതെ വയ്യ.
വളരെ വൈകിയാണ് ഈ ഓര്‍മകുറിപ്പ് വായിക്കുന്നത്.വളരെ നന്നായിരിക്കുന്നു.വീണ്‍ഡും എഴുതുക.
അപ്പുക്കുട്ടാ, നല്ല വിവരണം. വായനയുടെ ഒഴുക്ക് കിട്ടുന്നുണ്ട്. ധാരാളമെഴുതൂ.
ശ്ശെടാ....ഈ സംഭവം ഞാന്‍ ഇതു വരെ കണ്ടിരുന്നില്ലല്ലോ....വല്ല പുതിയ പോസ്റ്റും ആയിരിക്കുമെന്നു കരുതിയാ സതീശന്റെ പുറകേ ഞാനും കേറിയത്.....
നന്നായിട്ടുണ്ട് കേട്ടോ.....നല്ല ടച്ചിംഗ് ആയിട്ടുള്ള ഓര്‍മ്മക്കുറിപ്പുകള്‍........കണ്ണൂസ് പറഞ്ഞ പോലെ ആയിശുവിന്റെ ചിരി എനിക്ക് കാണാം.....
നിഷ്‌കളങ്ക ബാല്യത്തിന്റെ നേര്‍ചിത്രം
ഈ കഥ വായിക്കാന്‍ ഞാനേറെ വൈകി.
തുടര്‍ന്നെഴുതാത്തതു് എന്തെ?
നിഷ്‌കളങ്ക ബാല്യത്തിന്റെ നേര്‍ചിത്രം
ഈ കഥ വായിക്കാന്‍ ഞാനേറെ വൈകി.
തുടര്‍ന്നെഴുതാത്തതു് എന്തെ?
Post a Comment
<< Home