Thursday, August 31, 2006

എങ്കിലും തുമ്പപ്പൂവേ Enkilum Thumbappoove !

മതിലിന്റെ അപ്പുറത്തെ കോളാമ്പി പറിക്കണ്ടേ?
വീട്ടുകാരോടിവന്നു കലമ്പി കലഹിക്കുമോ?
ശംഖുപുഷ്പം കെറി പടര്‍ന്നൊരാവേലി എന്തിനാണാവൊ ഇവര്‍
പൊളിച്ചു മതിലാക്കിയേ..!

അരിപ്പൂക്കളും പൂച്ചപ്പൂക്കളുംകാണാനില്ല.
പണ്ടീ വഴിയൊരത്തെത്ര പൂക്കാലം വിരിഞ്ഞെന്നൊ!!

നീല നെല്ലിപൂവും പോയി.
നെല്ലിന്‍ വയലെല്ലാം നികത്തിപ്പോയ്‌,
തുമ്പപ്പൂപറിക്കാന്‍ നാലു നാഴിക കാറോടിക്കാം.

ശ്രീമതി പറയുന്നു:-
എന്തിനാണിനിയിത്ര കഷ്ടങ്ങള്‍ സഹിക്കുന്നു?
ചന്തയില്‍ വന്നാല്‍ വങ്ങാം മുന്തിയ പൂത്തരങ്ങള്‍.


നൂറുഗ്രാം വടാമുല്ല, കാല്‍ക്കിലൊ ബന്ദിപ്പൂവും,
നടുക്കു വയ്ക്കാനായി ഒരു നല്ല റൊസാപ്പൂവും

ആഹാ..! ഇനി എന്റെ പൂക്കളം നിറയ്ക്കാനായ്‌
അടുത്ത വീടിന്റെ മതിലില്‍ കയറേണ്ട.

എങ്കിലും തുമ്പപ്പൂവേ,
കുഞ്ഞരിപ്പൂവേ നിങ്ങള്‍
എന്നേലും മെന്റെയൊണ
പ്പൂക്കളം നിറയ്കുമോ?

2 Comments:

Blogger Sreejith K. said...

ആസ്സലായി അപ്പുക്കുട്ടാ, മനസ്സില്‍ തട്ടുന്ന, ഓര്‍ത്ത് വയ്ക്കാന്‍ തോന്നുന്ന, ഒരു നല്ല കവിത.

Thursday, August 31, 2006 3:46:00 pm  
Blogger അഷ്റഫ് said...

ശരിയാണ് അപ്പു കുട്ടാ...എല്ലാം നമുക്ക് നഷ്ട്മാവുകയാണ്...

Thursday, August 31, 2006 7:04:00 pm  

Post a Comment

<< Home