ഉറുമ്പിന് എന്നോട് പറയാനുള്ളത് ....
ഉറുമ്പിന് എന്നോട് പറയാനുള്ളത് ....
പൊടിമണൽ നിര നിരയായ് കൂട്ടിവച്ചവരെന്നോടെന്തോ
പറയാൻ വെമ്പുന്നു. വരിവരിയായ് എന്തോ വരച്ചു കാട്ടുന്നു.
പറയുന്നുണ്ടവർ പല യുഗങ്ങളായ് , തലമുറകളായ് ,
പറഞ്ഞു കെട്ടൊരാ പഴയ ചൊല്ലുകൾ ,പതിഞ്ഞ ശീലുകൾ .
പഴയ മാവിന്റെ ചുവട്ടിൽ വേരിന്റെയിടയിൽ എത്രനാൾ
പണിപ്പെട്ടു മെനഞ്ഞെടുത്ത കൂനകൾ , ഉറുമ്പുകൂനകൾ .
ഒരു ചെറു ചോനൽ ഉറുമ്പോരു തരി മണൽ , ഉറുമ്പു കൂന തൻ
മുകളിൽ എത്തിച്ചു , നിരഭയനായ് മിഴിയുയർത്തുന്നു.
മുകളിൽ നീലിമ , അനന്തമാകാശം, അതിനുമപ്പുറം ,
അറിവില്ലാത്തൊരാ , അതിരില്ലാത്തൊരാ പ്രപഞ്ച വീഥികൾ
ഇവയിലൊന്നുമേ മനസ്സുടക്കാതെ ഒരേ ഒരർത്ഥന
ഉറുമ്പിൻ കൂട്ടങ്ങൾ മനസ്സു രുകി പ്രാർത്ഥിക്കുകയാണ്
അവരെന്നോടെന്തോ പ്രാർത്ഥിക്കുകയാണ്. മഴവരുത്തല്ലേ ,
മാവ് വെട്ടല്ലേ,ഉറമ്പുകൂനയിൽ ചവറെരിക്കല്ലേ
ജനപഥങ്ങളെ ഉറുമ്പുപൊടി യിട്ട് മുടിച്ചു തള്ളല്ലേ
ഉറുമ്പിൽ കുഞ്ഞിനെ ചവിട്ടി തെക്കല്ലേ
ഉറുമ്പിൽ ദൈവത്തോ ടെന്തോ അപേക്ഷിക്കയാണ്
ഇതെല്ലാമാകാം അവർ എന്നോട് പ്രാർത്ഥിക്കുന്നത്
ഉറുമ്പിൻ ദൈവമായ് ചെറിയൊരാകാശം
നിറഞ്ഞു നിന്ന് ഞാൻ ചരിഞ്ഞു നോക്കുമ്പോൾ
ഉറുമ്പിൻ കൂട്ടങ്ങൾ നിരനിരകളായ് ചെറിയ മാനസം
വലിയ വാനാക്കി ഭരിത ഭക്തിയാൽ ജപം മുറുക്കുന്നു.
ഉറുമ്പിൻ ദൈവമാം വെറും ഞാൻ, മാനവൻ,
ഇനിയും മേലേക്ക് മിഴികൾ പാകുന്നു.

0 Comments:
Post a Comment
<< Home