ശാസ്ത്രീയതയും ആത്മീയതയും
തികച്ചും വിപരീതങ്ങളായ ആശയങ്ങളായാണ് പലരും ശാസ്ത്രീയതയെയും ആത്മീയതയെയും
അറിഞ്ഞു വച്ചിരിക്കുന്നത്. പ്രപഞ്ച രഹസ്യങ്ങളറിയാനുള്ള മനുഷ്യന്റെ എളിയ ശ്രമങ്ങളാണ് രണ്ടും.
ആദ്യത്തേത് നമുക്കറിവുള്ള ഭൗതികതകളിൽ നിന്ന് ആരംഭിച്ചു അറിവില്ലാത്ത കാര്യങ്ങളെ മനസ്സിലാക്കാൻ ആണ് ശ്രമിക്കുന്നത്. സുപരിചിത അനുഭവങ്ങളുടെ കാരണങ്ങൾ അന്വേഷിച്ചു പോകുന്ന രീതി ആണ് ശാസ്ത്രത്തിന്റേതു . മനസ്സിലാക്കിയ തത്വങ്ങളുടെ ആവർത്തന സ്ഥിരത (Consistent repeatability) ഇവിടെ പ്രധാനമാണ്. ഈ അടിസ്ഥാനങ്ങളിൽ പടുത്തുയർത്തിയ രീതി ശാസ്ത്രമാണ് "ശാസ്ത്രീയത".
ശാസ്ത്രീയം എന്ന് നാം കരുതുന്ന പലതും നിരീക്ഷണവും ഡോക്യൂമെന്റഷനും മാത്രം അടിസ്ഥാനമാക്കി ഉള്ളതാണ്. അടിസ്ഥാനപരമായി നിർധാരണം ചെയ്തവ അല്ല. ശാസ്ത്രീയത എന്നത് നിരീക്ഷണങ്ങളും ഡോക്യൂമെന്റഷനും അടിസ്ഥാനമാക്കിയ ഒരു "രീതി" ആണ്. തെളിവുകൾ എന്നതിന്റെ യഥാർത്ഥ അർത്ഥത്തിൽ,നാമിന്നു കാണുന്ന പല ശാസ്ത്രീയത കൾക്കും തെളിവുകൾ ഇല്ല. "അതെന്താ അങ്ങനെ?" എന്നതിന് ഉത്തരങ്ങൾ ഇല്ല.
ഉദാഹരണത്തിന് ഗ്രാവിറ്റേഷനൽ കോൺസ്റ്റന്റ് G . അതിന്റെ വാല്യൂ.. എങ്ങനെ അതായി എന്ന് അറിയില്ല. പക്ഷെ അനുഭവങ്ങളിൽ നിന്ന് അതിന്റെ വാല്യൂ പലരും കണ്ടെത്തിയിട്ടുണ്ട്. ഞെട്ടറ്റാൽ ആപ്പിൾ താഴേക്ക് വീഴും എന്ന സുപരിചിത അനുഭവം പോലെ (എന്തുകൊണ്ട് താഴേക്കു വീഴുന്നു എന്ന് ഗ്രാവിറ്റി യുടെ വെളിച്ചത്തിൽ അന്ന് അറിയില്ലായിരുന്നു) ഒരു പടി കൂടി ആഴത്തിൽ പോയി G യിൽ തട്ടി നിൽക്കുകയാണ് നാം. എന്തുകൊണ്ട് G എന്നോ.. അതെങ്ങനെ കോൺസ്റ്റന്റ് ആയി തുടരുന്നു എന്നോ.. അങ്ങനെ എന്നും തുടരുമോ എന്നും ഇന്നും അറിയില്ല. തെളിവൊന്നുമില്ല. റിലേറ്റിവിറ്റി യും സ്പേസ് ടൈം continuum , സ്ട്രിംഗ് തിയറി ഇതൊക്കെയും , ഈ ചോദ്യങ്ങൾക്കുള്ള ഉത്തരവും തേടുന്നുണ്ട്.
പറഞ്ഞു വന്നത് ശാസ്ത്രം അനുഭവാധിഷ്ഠിതമാണ് എന്നാണ്. അനുഭവങ്ങളെ( അറിഞ്ഞവകളെ) മറ്റൊരാൾക്ക് പകരാൻ ഒരു രീതിയും വികസിച്ചിട്ടുണ്ട് . അതാണ് ശാസ്ത്രീയത(സയന്റിഫിക്) എന്ന് നാം പുകഴ്ത്തുന്ന രീതി. Spiritualty എന്ന് പറയുന്നതും സയൻസ് പോലെ തന്നെ, തിയറി /പ്രൂഫ് മാത്രം അല്ല. കുറെ അനുഭവങ്ങളും കൂടി ആണ് . അനുഭവങ്ങളെ മറ്റൊരാളിലേക്ക് പകരാൻ ഉള്ള സംജ്ഞകളും , രീതി കളും ശാസ്ത്രത്തിൽ നിന്ന് വളരെ വ്യത്യസ്തമാണ്. മാത്രമല്ല spirituality, തിയറി യെക്കാൾ, തെളിവുകളേക്കാൾ, അനുഭാവാധിഷ്ഠിതമാണ്.
ശാസ്ത്രീയത അഭ്യസിച്ചാൽ മതമേ പല ശാസ്ത്ര തത്വങ്ങളും മനസിലാകൂ. ടൈം ഡയലേഷനെ കുറിച്ച് ശാസ്ത്ര അടിസ്ഥാനമില്ലാത്ത ഒരാളോട് പറഞ്ഞു മനസിലാക്കാൻ ബുദ്ധിമുട്ടല്ലേ ? അതുപോലെ അനുഭവസ്ഥരുടെ spirituality മനസ്സിലാക്കണമെങ്കിൽ അല്പം ആത്മീയ അടിത്തറ ആവശ്യമാണ്. അതുകൊണ്ടാകണം നമ്മുടെ ( എന്റെയും) സയന്റിഫിക് temper മാത്രം കൊണ്ട് spirituality യെ മനസിലാക്കാൻ സാധിക്കാത്തതു.
ശാസ്ത്രീയത ഇത്രയും സ്വീകാര്യമായതു അത് ഫലാധിഷ്ഠിതം (റിസൾട്ട് ഓറിയന്റഡ്) ആയതു കൊണ്ട് മാത്രം അല്ല, താരതമ്യേന എളുപ്പത്തിൽ അനുഭവങ്ങളെ വിനിമയം ചെയ്യാൻ സാധിക്കുന്നു എന്നത് കൊണ്ട് കൂടിയാണ്. വിനിമയത്തിനുള്ള ജനകീയമായ ഒരു രീതിശാസ്ത്രം ആത്മീയതയിൽ വളർന്നു വന്നിട്ടില്ല എന്നും നമ്മൾ തിരിച്ചറിയണം.
1 Comments:
Hi, this is really very nice blog, your content is very interesting and engaging, worth reading it. I got to know a lot from your posts.
stay home,stay safe
Post a Comment
<< Home