Friday, April 28, 2006

ബുള്‍ഡോസര്‍. Bulldozzer

മനസ്സിന്റെ തരിശ്ശിലൂടെ വെയിലിനെ
വകഞ്ഞുകൊണ്ട്‌ ഒരു ബുള്‍ഡൊസ്സര്‍.

തികച്ചും ശാന്തമായി,ഒട്ടും കൂസാതെ
ഭീകരമായി മുരണ്ടുകൊണ്ട്‌ അതു
അടുത്തുവരികയാണു.

തരിശ്ശും ചതുപ്പും ചെറു നീര്‍ചാലുകളും
വകവയ്ക്കാതെ, കടുത്ത ധാര്‍ഷ്ട്യത്തോടെ;
ചെറു പൂമ്പാറ്റകളെയും പുല്‍നാമ്പുകളെയും
ഞെരിച്ചു ചതച്ചു സാവധാ നം അതു ഉരുണ്ടു വരികയാണു.


പുലരി പുതപ്പു മാറ്റി എഴുന്നേല്‍ക്കും മുന്‍പെ
വെയില്‍ തറഞ്ഞു വീഴുംമുന്‍പേ അതു എത്തിക്കഴിഞ്ഞു

മുന്നിലുള്ളവയെ എല്ലം നിസ്സംഗതയോടെ
ചതച്ചു നിരത്തി അതു വീണ്ടും മുന്നോട്ടു വരുന്നു.

തരിശ്ശും ചതുപ്പും കടന്നു പറമ്പിലേക്കു:
ഒരു ഞരക്കതോടെ തേന്മാവു.
കളിവീട്‌ , ഊഞ്ഞാല്‍ ,ഞാന്‍ നട്ട ചെമ്പകം
ഓലഞ്ഞാലിക്കു കൂടു : എല്ലാം തകര്‍ന്നു മണ്ണായി.

അല്ലെങ്കിലും പുറമ്പോക്കിലെ ജീവിതങ്ങള്‍ ഇതുപൊലെയാണു.

ഓര്‍മകളെ ഞെരിച്ചു ചതച്ചു ഒരു ബുള്‍ഡൊസ്സര്‍
മുരണ്ടുകൊണ്ടു വരുന്നുണ്ടു.

Tuesday, April 25, 2006

താരാമതി

"പ്യാലേ, പ്യാലേ, യൂം പീനാ
ദുനിയാമേ, ദുനിയാമേ
യഹീ കുഛ്‌ ഹായ്‌ ജീനാ...."

-എന്താണ്‌ ഈ ലോകത്തിലെ ജീവിതം, നിറയുകയും ഒഴിയുകയും ചെയ്യുന്ന പാനഭാജനങ്ങള്‍ പോലെ-

.....
നറുതിരികളായി അന്തപ്പുരങ്ങളില്‍ വെളിച്ചം വിതറിയ എല്ലാ താരാമതിമാര്‍ക്കും. അവരുടെ കലാരസികരായ , സൌന്ദര്യോപാസകരായ സുല്‍ത്താന്‍മാര്‍ക്കും എന്റെ ... സലാം.

-----------------------------------------
താരാമതിയുടെ ഗാനമന്ദിരം എന്ന ബ്ലോഗിനോട്‌ കടപ്പാട്‌.

---താരാമതിയുടെ ഗാനമന്ദിരം
http://samskarikam.blogspot.com/2006/04/blog-post_23.html
------------------

Monday, April 24, 2006

ജയവും തോല്‍ വിയും ഗുസ്തി പിടിക്കുമ്പോള്‍ ! Jayavum tholviyum gusthipidikkumbol !

അപ്പുക്കുട്ടന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറക്കം വരുന്നുണ്ടു;നല്ല ക്ഷീണവും ഉണ്ട്‌ പക്ഷേ ചില ചിന്തകള്‍ അവനെ അലട്ടിക്കൊണ്ടിരുന്നു. പ്രാരബ്ധങ്ങളൊന്നുമല്ലായിരുന്നു അവനെ അലട്ടിയത്‌. ചില നിസ്സാര ചോദ്യങ്ങള്‍. നിസ്സാരമെങ്കിലും അവയില്‍ പ്രപഞ്ച രഹസ്യങ്ങളും ജീവിത വിജയമന്ത്രങ്ങളും ഒക്കെ ഒളിഞ്ഞിരിപ്പുണ്ടെന്നാനു അപ്പുക്കുട്ടന്റെ പക്ഷം.
ചൊദ്യങ്ങള്‍ സ്വയം ചൊദിക്കാനും അതെക്കുറിചു ഉറക്കമിളച്ചു ചിന്തിക്കാനും ഉള്ള കഴിവു കുഞ്ഞുന്നാളിലെ തന്നെ അപ്പുക്കുട്ടന്‍ വളര്‍ത്തിയെടുത്തിട്ടുണ്ട്‌.
കുഞ്ഞുങ്ങള്‍ എപ്പൊഴും കരയുന്നതു എന്തുകൊണ്ട്‌?
എല്ലാ കോഴികളും എന്തിനാണു കൊക്കരക്കൊ എന്നു ഒരു പൊലെ കൂവുന്നതു?-- അപ്പൂനു പൊലും ഒരു പത്തു വെറയ്റ്റി കൂവല്‍ എങ്കിലും കൂവാന്‍ അറിയാം.
ഇതു പൊലുള്ള ബാല്യ കാല ചൊദ്യങ്ങള്‍ക്കെല്ലാം പലരൊടും ഉത്തരം അന്വേഷിച്ചും അടിമേടിച്ചും അപ്പുക്കുട്ടന്‍ വളര്‍ന്നു. വായിക്കാന്‍ പഠിച്ചപ്പോള്‍ പൂമ്പാറ്റയിലെ " ചൊദിക്കൂ പറയാം " എന്ന പംക്തിയും ശാസ്ത്രസാഹിത്യ പരിഷത്തിന്റെ " എന്തുകൊണ്ടു എന്തുകൊണ്ടു " എന്ന പുസ്തകവും എല്ലാം അപ്പുക്കുട്ടന്റെ പല ചൊദ്യങ്ങള്‍ക്കും ഉത്തരങ്ങളും വീണ്ടും ചൊദ്യങ്ങള്‍ ചോദിക്കാന്‍ പ്രൊല്‍സാഹനവും നല്‍കി.സ്കൂളില്‍ പഠിച്ച വിഷയങ്ങളെല്ലാം സംശയ ലെശമെന്യെ പഠിക്കാന്‍ അപ്പുക്കുട്ടന്‍ ശ്രമിച്ചിരുന്നു.

പക്ഷേ ഒരേ ചൊദ്യങ്ങള്‍ക്ക്‌ പല ഉത്തരങ്ങള്‍ കിട്ടിയപ്പൊള്‍ പലപ്പൊഴും അപ്പുക്കുട്ടന്‍ കുഴങ്ങി. ഉത്തരം നല്‍കുന്ന ആളുകള്‍ക്കനുസരിച്ചും ചിലപ്പോള്‍ ചൊദിക്കുന്ന സമയവും സന്ദര്‍ഭവും അനുസരിച്ചും വിശദീകരണത്തിനും ഉത്തരത്തിനും മാറ്റം ഉണ്ടെന്നു അപ്പുക്കുട്ടന്‍ മനസ്സിലാക്കി. ടൈം axis ന്റെ പ്രാധാന്യം അപ്പൊഴാനു ആദ്യമായി അവനു മനസ്സിലായതു.സ്വയം ചിന്തിച്ചു ഉത്തരങ്ങള്‍ കണ്ടെത്തുന്ന രീതി ആവിഷ്കരിച്ചതിന്റെ ഒരു കാരണം ഇതായിരുന്നു. ചിന്തിച്ചു കണ്ടെത്തുന്ന ഉത്തരങ്ങളുടെ ആധികാരികതയില്‍ തെല്ലും അപ്പുക്കുട്ടനു സംശയം ഇല്ലായിരുന്നു താനും. ഓരു ചോദ്യത്തിനു ഇന്നു കണ്ടെത്തുന്ന ഉത്തരങ്ങള്‍ ഇന്നത്തേതു മാത്രമാണെന്നും നാളെ മറ്റൊന്നായിരിക്കാം അതേ ചൊദ്യത്തിന്റെ ഉത്തരം എന്നും അവന്‍ പ്രഖ്യാപിച്ചു.


ശാസ്ത്രമായിരുന്നു ആദ്യമെല്ലം ചൊദ്യ വിഷയങ്ങള്‍; ഉത്തരങ്ങളും ശാസ്ത്രീയമായിരുന്നു. പിന്നെപ്പിന്നെ എതു ചൊദ്യത്തിനും ആത്മീയവും താത്ത്വീകവുമയ ഉത്തരങ്ങള്‍ കണ്ടെത്താനായി അപ്പുക്കുട്ടന്റെ ശ്രമം. ഇന്നും അപ്പുക്കുട്ടന്റെ ഉറക്കം കെടുത്തിയതു അത്തരം ഒരു അന്വേഷണമായിരുന്നു.

ജയിക്കുന്നതാണൊ നല്ലതു തൊല്‍ക്കുന്നതാണൊ നല്ലതു?
എത്ര സിമ്പിള്‍ ആയ ചൊദ്യം ഉത്തരവും സിമ്പിള്‍. പക്ഷെ ഇത്തരം സിമ്പിള്‍ ചൊദ്യങ്ങളെ കൊമ്പ്ലികേറ്റട്‌ ആക്കി മാറ്റി കൊമ്പ്ലികേറ്റെഡ്‌ ഉത്തരങ്ങള്‍ കണ്ടുപിടിച്ചാലെ വലിയ ചിന്തകന്‍ ആകൂ എന്നാണു പാവം അപ്പുക്കുട്ടന്റെ ധാരണ.
ജയിക്കുക എന്ന വാക്കിന്റെ വിപരീതം ആണോ തൊല്‍ക്കുക എന്നതു?
ഇതാണു അപ്പുക്കുട്ടന്റെ രീതി. ഒരു മറു ചോദ്യം.

ജയിക്കുകയും തൊല്‍ക്കുകയും ഒന്നിച്ചു പറ്റില്ലേ? കലിങ്കയുദ്ധം ജയിച്ച അശോക ചക്രവര്‍ത്തി തന്റെ ജയം തോല്‍ വിയായിപ്പോയല്ലോ എന്നു വിലപിച്ചതു ഒര്‍ത്തപ്പോള്‍ സംശയം മാറി. തോല്‍ വിയും ജയവും വിപരീതങ്ങളല്ല. ജയിചുകൊണ്ടു തോല്‍ക്കാം തോറ്റുകൊണ്ടു ജയിക്കാം !!
എവിടെയൊ ഒരു പ്രശ്നം ഉണ്ട്‌. അപ്പൊള്‍ പിന്നെ എന്താണു തൊല്‍ വി എന്താണു ജയം ? എന്നതയി അടുത്ത പ്രശ്നം. രണ്ടു പദങ്ങളെ നിര്‍വചിക്കുക എന്ന അതി ഭയങ്കരമായ ദൌത്യത്തിലാണു ഇപ്പോള്‍ അപ്പുക്കുട്ടന്‍ വ്യാപരിക്കുന്നതു. ജയവും തോല്‍ വിയും അങ്ങനെ അപ്പുക്കുട്ടന്റെ മനസ്സില്‍ കെട്ടിമറിഞ്ഞു ഗുസ്തിപിടിക്കന്‍ തുടങ്ങി. ആരും വിട്ടുകൊടുക്കുന്നില്ല.

ജയത്തെയും തൊല്‍ വിയെയും മെരുക്കി കണ്‍ഫ്യൂഷ്യ സ്സിനെ പൊലെ ഒരു ചിന്തകനാകാന്‍ തന്നെ അപ്പുക്കുട്ടന്‍ തീരുമാനിച്ചു. പക്ഷെ ഉറക്കം
കണ്‍പോളകളെ ബലമായി അടയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഉറക്കത്തിനും ഉണര്‍വിനും ഇടയ്ക്കുള്ള ഏതൊ ഒരു മൂന്നാം അവസ്ഥയിലാണു അപ്പുക്കുട്ടനു ബോധോദയം കൈവന്നതു. ...... പണ്ടു ഗൌതമനു ബൊധിവൃക്ഷച്ചുവട്ടില്‍ വച്ചു കിട്ടിയപോലെ ...ചോദ്യങ്ങളെയും ഉതരങ്ങളെയും ഇവ രണ്ടിന്റെയും ഉല്‍ഭവ പരിണാമങ്ങളെയും പറ്റിയുള്ള അതീവ ലളിതവും പക്ഷേ പ്രധാനപ്പെട്ടതുമായ ഒരു അറിവായിരുന്നു ആ ബോധോദയം.

ഏതു ചോദ്യത്തിനും ഒരു ഉത്തരവും പൂര്‍ണമായി ശരിയല്ല. ഏതു ഉത്തരത്തിലും ചെറിയതെറ്റുകള്‍ ഉണ്ടാകും. കാലം (time) ദേശം (position) എന്നിവ അനുസരിച്ചു ഉത്തരങ്ങള്‍ മാറാം. പൂര്‍ണമായി രേഖിതമായ ഒരു സമയമൊ absolute ആയ ഒരു പൊസിഷനൊ (position in 3D space) അറിയാത്ത നമ്മള്‍ മനുഷ്യര്‍ ചൊദ്യങ്ങള്‍ക്കു പൂര്‍ണതയുള്ള ഉത്തരങ്ങള്‍ കണ്ടെതാന്‍ കഴിവില്ലാത്തവരാണു . (സമയത്തിനു തുടങ്ങാന്‍ സൂര്യന്‍ ഉദിച്ചതൊ,സ്വതന്ത്ര്യം കിട്ടിയതൊ,യേശു ക്രിസ്തു ജനിച്ചതൊ അതുപോലെ ഏതെങ്കിലും ഒര്‍മയിലുള്ള സംഭവങ്ങളെ പാവം മനുഷ്യര്‍ക്കു ആശ്രയിക്കെണ്ടി വരുന്നു. ഉരുണ്ടു നടക്കുന്ന ഭൂഗോളം അല്‍പമൊന്നുലഞ്ഞാല്‍ നമ്മുടെ തെക്കും വടക്കും ദിശകളെല്ലാം ആകെ തെറ്റും !)

എല്ലാ ചൊദ്യങ്ങളും കൂടുതല്‍ ചുഴിഞ്ഞു ചിന്തിക്കുമ്പൊള്‍, അവയുടെ അടിസ്ഥാന പദാവലി യുടെ നിര്‍വചനങ്ങളില്‍ നിന്നു തുടങ്ങേണ്ടവയാണെന്നു മനസ്സിലാക്കാം.ഭഷയുടെ പരിമിതികളെ ഒഴിവാക്കിയാല്‍ , അങ്ങനെ അപ്പുക്കുട്ടന്റെ എല്ലാചോദ്യങ്ങളും വളരെ അടിസ്ഥാനപരമായ എതാനും ചില ചൊദ്യങ്ങളിലേക്കു ചുരുക്കാം.

ഞാന്‍ ആരാണു?
ഈ ലോകം എന്താണു?
എന്റെ ധര്‍മം എന്താണു?

ചൊദ്യചിഹ്നങ്ങളുടെ അറ്റം കാണാത്ത നിരകള്‍ക്കിടയില്‍ അപ്പുക്കുട്ടന്‍ സ്തബ്ധനായി നിന്നു. അടികാണാത്ത കയത്തിലേക്കു മുങ്ങുകയാണോ പാവം? ചോദ്യൊത്തരങ്ങളുടെ ഒടുക്കമില്ലാത്ത പടവുകള്‍ എത്ര ഉയരത്തിലേക്കാണു പൊകുന്നതു ? മുട്ടു വിറയ്കുന്നുണ്ടൊ?

MATRIX എന്ന സിനിമയിലെ അല്‍ഭുത ലൊകത്തിലെത്തിയപൊലെയായിരുന്നു അപ്പുക്കുട്ടന്‍.

ചില ഭീകര ചൊദ്യങ്ങള്‍ യത്രക്കയ്യുകള്‍ നീട്ടി തന്നെ തൂക്കിയെടുത്തു ഉത്തരങ്ങള്‍ ഇല്ലാത്ത കടലില്‍ മുക്കുന്നതായും ചുറ്റും അനേകം പേര്‍ തന്നെപ്പോലെ എതൊ പ്രോഗ്രാമിനു വിധേയമായി അനുനിമിഷം പരിണാമപ്പെടുകയാനെന്നും അവനു തോന്നി.
തലച്ചോറില്‍നിന്നും ബുദ്ധിയെ തുളച്ചു കേബിളുകള്‍ തന്നേ ചുറ്റി വരിഞ്ഞു മുറുക്കിയിരുന്നു. പെടിപ്പിക്കുന്ന നിശബ്ധതക്കിടയിലെപ്പൊഴൊ അപ്പുക്കുട്ടനു ബൊധം നഷ്ടപ്പെട്ടു. ഒരു കുഴലിലൂടെ ആഴത്തിലെക്കു വീണു വീണു പൊകുന്ന അപ്പുക്കുട്ടന്‍ ഇരുട്ടിലെക്കാണു കണ്ണു തുറന്നതു .. അമ്മ പറയുന്നതു കേട്ടു..


"എന്ത്‌ ഉറക്കാ.. ഇതു.അപ്പൂട്ടാ കണ്ണു തുറക്കല്ലേ..
ഞാന്‍ കൈ പിടിക്കണൊ? ദാ.. പടിയില്‍
കാലു തട്ടാതെ വന്നോളൂ വിഷുക്കണി ഒരുക്കീട്ടുണ്ടു."

ചോദ്യങ്ങളും ഉത്തരങ്ങളും ഒക്കെ മറന്നു അപ്പുക്കുട്ടന്‍ എന്ന ചിന്തകന്‍ ഒരു നിമിഷം വിഷുക്കണി കണ്ടു കൈ കൂപ്പി നിന്നു.

Wednesday, April 19, 2006

എല്ലാം ശരിയാണു.

എല്ലാം ശരിയാണു.
എന്റെ ശരിയും നിന്റെ ശരിയും
എല്ലാം ശരിയാണു.

ഇനി ഞാന്‍ പിണങ്ങില്ല നിന്നോടു.
അറിയാത്തൊരു ശരിയുടെ അപ്പുറമിപ്പുറം
പിണങ്ങിയിരുന്നും കിടന്നും നാമെന്തിനു
വെറുതേ നേരം കളയുന്നു !
കാര്യവും കാരണവും തിരഞ്ഞു
കര്‍മവും കര്‍തവ്യവും മറന്നൊ?

Monday, April 17, 2006

Pachakkuthira

Pachakkuthira.

I am not sure if I saw the movie on the releasing date.
( 15th April ,2006)
Dileep stars double role -- akash menon and anandakkuttan.
Anandakkuttan(dileep) is an agent who caters extra-actors for
the filmdom. Notonly he acts in small roles he gets
commission for supplying actors/actresses on time.

Gopika is one among the actors in Dileeps team. They are lovers
for a long time. The story gets the pace when a travel agent
comes and informs about arrival of Dileep's only brother
who was born and borught up in Germany. Dileep's mother left
his father and went to Germany when he was 4 years old ..
( paaavam !! )


There comes the next Dileep as Akash Menon , whos mental
growth is only of a small boy. Dileep and team who were
in financial crisis hopefully greets the only brother but
they are into more and more problems soon.

The story speeds with humour by dileep,lkjal and team.
Very bad story. repeatation and mixing up of many other
usual film stories. The climax is really borring and unbearable.

The only positives :- make up and presentation of
Akash Menon ( dileeps 2nd role) is good.

Thursday, April 13, 2006

നാളെ വിഷു

പറമ്പും പാടവും കടന്നായിരം നാവും നീട്ടി

നഗരം വന്നു മിന്നല്‍ പിണരായ്‌ ചിരിക്കുമ്പോള്‍ഇത്തിരിക്കൊന്നപ്പൂവിന്നായിനി എവിടെപ്പോകാന്‍ !


Wednesday, April 12, 2006

തുടക്കം

തുടക്കം ഇല്ലാത്ത എന്തെ ങ്കിലും ഉണ്ടൊ? ഇല്ലെന്നാണു "അതിങ്കലെങ്ങാണ്ടൊരിടത്തിരുന്നു നോക്കുന്ന" പാവം നമ്മള്‍ മനുഷ്യരുടെ അറിവു. ബ്രഹ്മത്തിനും ബ്രഹ്മാണ്ടത്തിനും തുടക്കമൊ ഒടുക്കമൊ ഇല്ലെന്നാണു ഋഷിമാര്‍ പറഞ്ഞിട്ടുള്ളതു.ചൊദ്യം:-"കടത്തുകാരിപ്പെണ്ണേ ഞാനൊന്നടുത്തിരുന്നൊട്ടേ?"

"ആയ്യയ്യേ മുനിമാരിത്തരമാളുകളാണൊ ?"
എന്നു പരാശരനോടു സത്യവതി കുണുങ്ങിക്കൊണ്ടു ചോദിക്കുമ്പൊഴാണു ഋഷിമാരുടെ ജീവിതോന്മുഖതയെ കുറിച്ചു ഞാന്‍ ബൊധവാനായത്‌. പഠിക്കാനും പഠിപ്പിക്കാനും ജീവിതം ഉഴിഞ്ഞു വച്ച അവര്‍ ഭൌതിക തയുടെ അതി പ്രധാന്യത്തിന്റെ അപകടം മനസിലാക്കിയിരുന്നു. പ്രപഞ്ചത്തിന്റെ ഉല്‍പത്തിയും വികാസവും ഈ ജീവിതവും എല്ലാം എന്നും പ്രഹേളികയായിരുന്ന മനുഷ്യനു ചൊദ്യം ചോദിക്കാനും ഉത്തരം കണ്ടെത്താനും ഉള്ള ചോദന നല്‍കിയതു ഋഷി പ്രോകതങ്ങളായിരുന്നു. "മയാ കല്‍പിതം" ആയ ഈ ലൊകജീവിതത്തെ തികച്ചും യുക്തി സഹമായി മനസ്സിലാക്കാന്‍ അവര്‍ ഏറെ പണിപ്പെട്ടിട്ടുണ്ട്‌.


ഇത്രയൊക്കെ ടൈപ്പ്‌ ചെയ്തു കഴിഞ്ഞപ്പൊഴാണു എന്റെ ബ്ലോഗ്‌ തുടക്കം മുതലേ എനിക്കറിവില്ലാത്ത ഭൂമികകളിലേക്കാനു നീങ്ങുന്നതു എന്നെനിക്കു മനസിലായതു. വെദാന്തവും വിടുവായും വിഷ്വല്‍ ബേസിക്കും എല്ലാം ഒരു പൊലെ കൈകാര്യം ചെയ്യുന്ന എന്റെ "വള വളാ" ശയ്‌ലി നിങ്ങള്‍ക്കു സഹിക്കാനാകുമൊ എന്നും സംശയം.